KOYILANDY DIARY.COM

The Perfect News Portal

യോഗ്യതയില്ലാത്തവരെ മരുന്നു വിതരണത്തിന് നിയമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ തിരുവനന്തപുരം  ഡി എച്ച് എസ് ഓഫീസിലേക്ക് മാർച്ച് നടത്തി. തൃശ്ശൂർ ജില്ലയിലെ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവിലേക്ക് യാതൊരുവിധ അംഗീകാരമോ, യോഗ്യതയോ ഇല്ലാത്ത വ്യാജ അസിസ്റ്റന്റ് ഫാർമസിസ്റ്റ് കോഴ്സ് കഴിഞ്ഞ ആളെ നിയമം ലംഘിച്ച് നിയമിക്കാൻ നീക്കും നടക്കുന്നതിനെതിരെ പ്രഹതിഷേധമിരമ്പി. മാനന്തവാടി ജില്ലാ ആശുപത്രിയിലും സമാനമായ നടപടി ഉണ്ടായിരുന്നതും ഗൗരവമായി കാണുന്നു.

അംഗീകൃത ഫാർമസി കോഴ്സ് കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർ 94465 പേരാണ്. ഇതിൽ പതിനായിരങ്ങളാണ് തൊഴിൽ അന്വേഷകരായി ഇവിടെയുള്ളത്. ഈ സാഹചര്യം കൂടി മനസ്സിലാക്കി നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും, ഇനി ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ട നിർദേശം നൽകണമെന്നും സമരത്തിൽ ആവശ്യമുയർന്നു.

.

Advertisements

.
മാർച്ച് കെ പി പി എ സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് യോഹന്നാൻ കുട്ടി എം അധ്യക്ഷത വഹിച്ചു. ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ്, കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. സതീശൻ, എം ആർ അജിത് കിഷോർ, ഷിജി ജേക്കബ്,എ അജിത് കുമാർ, ഗോപകുമാർ കെ പി, ബിജുലാൽ,പി ജെ അൻസാരി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
തിരുവനന്തപുരം ഗവ. കണ്ണാശുപത്രിക്ക് മുമ്പിൽ നിന്ന് ആരംഭിച്ച മാർച്ചിന് ഷിസി പകൽ കുറി, ഷീബ സേതുലാൽ, ശ്രീകുമാർ, ജയകുമാർ, ജിനൻ ടി വി, എം ജിജീഷ്, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് സ്വാഗതം പറഞ്ഞു.

Share news