KOYILANDY DIARY.COM

The Perfect News Portal

തബല അരങ്ങേറ്റം നടത്തി

ചേമഞ്ചേരി: പ്രസിദ്ധ തബല വാദകനും പൂക്കാട് കലാലയം പ്രിൻസിപ്പാളുമായ ശിവദാസ് ചേമഞ്ചേരിയുടെ ശിക്ഷണത്തിൽ തബല പഠനം പൂർത്തീകരിച്ച ശിവദാസ് കാരോളിയും നാരായണൻകുട്ടി പൂക്കാടും അരങ്ങേറ്റം നടത്തി. പൂക്കാട് കലാലയം അശോകം ഹാളിൽ നടത്തിയ പരിപാടിയിൽ സുനിൽ തിരുവങ്ങൂർ, അഡ്വ. കെ.ടി. ശ്രീനിവാസൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗുരു ശിവദാസ് ചേമഞ്ചേരിയും അച്ചുതൻ ചേമഞ്ചേരിയും പക്കവാദ്യമൊരുക്കി.
Share news