KOYILANDY DIARY.COM

The Perfect News Portal

ടി. എം. കുഞ്ഞിരാമൻ നായരുടെ ആറാം അനുസ്മരണ സമ്മേളനം

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി. എം. കുഞ്ഞിരാമൻ നായരുടെ ആറാം അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന കൗൺസിലംഗം സി. എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, ഇ.കെ. അജിത്ത്, അഡ്വ.എസ്. സുനിൽ മോഹൻ, കെ.ടി. കല്യാണി ടീച്ചർ, ചൈത്ര വിജയൻ, സന്തോഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

കാലത്ത് ചിങ്ങപുരത്തെ ടി.എം.ന്റെ വസതിയിലെ സ്മൃതികുടീരത്തിൽസി.പി.ഐ മണ്ഡലം സിക്രട്ടറി എസ്. സുനിൽമോഹൻ പതാക ഉയർത്തി നിരവധി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മൂടാടി ലോക്കൽ സിക്രട്ടറി സന്തോഷ് കുന്നമ്മൽ, ചിങ്ങപുരം ബ്രാഞ്ച് സിക്രട്ടറി എൻ. രാജൻ എന്നിവർ നേതൃത്വം നൽകി.

Share news