മൂടാടി ഗ്രാമ പഞ്ചായത്തിൽ നീന്തൽ കുളം നിർമ്മിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ നീന്തൽ കുളം നിർമ്മിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിൽ NH ബൈപാസിനോട് ചേർന്ന പുറക്കൽ അത്താണി കുളം പഞ്ചായത്ത് ഫണ്ടിൽ നവീകരിച്ചാണ് നീന്തൽ കുളമാക്കി മാറ്റിയത്. ധനകാര്യ കമ്മീഷൻ ഗ്രാൻ്റിൽ 16 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ ജലാശയം കെട്ടി സംരക്ഷിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നീന്തൽ പരിശിലനമെന്ന പ്രൊജക്റ്റും നീന്തൽ കുള നിർമാണത്തോടെ നടപ്പാക്കുമെന്ന് കുളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അറിയിച്ചു. വാർഡ് മെമ്പർ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ, എം.പി. അഖില, മെമ്പർമാരായ ലത കെ. പി, രജുല ടി.എം, സുനിത, ലതിക, അസിസ്റ്റൻ്റ് സെക്രട്ടറി ടി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ബാബു ടി സ്വാഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.
