KOYILANDY DIARY.COM

The Perfect News Portal

കല്ലുകൊണ്ട് അക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: കല്ലുകൊണ്ട് അക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച പ്രതികൾ പിടിയിൽ. താന്നൂർ പനങ്ങാട്ടൂർ സ്വദേശി തോണിക്കടവൻ വീട്ടിൽ റഫീഖ് (46), വയനാട് കാക്കവയൽ പൂളാൻ കുന്നത്ത് വീട്ടിൽ റിബ്ഷാദ് (25) എന്നിവരെ കസബ പോലീസ് പിടികൂടി. കടലുണ്ടി സ്വദേശിയായ ശിബിൽ രാഗേഷ്നെയും സുഹൃത്തിനെയും, പാളയം ചെമ്മണ്ണൂർ ജ്വല്ലറിക് സമീപം വെച്ച് കല്ല് കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തി പോക്കറ്റിൽ ഉണ്ടായിരുന്ന 700 രൂപ അടങ്ങിയ പേഴ്സും പ്രതികൾ പിടിച്ചുപറിച്ചു കൊണ്ടുപോവുകയായിരുന്നു. 
റഫീഖ്നെതിരെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ പേരാമംഗലം, കുന്നംകുളം പന്തീരാങ്കാവ്, നടക്കാവ്, കസബ, ടൌൺ സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തിയും, തട്ടിപ്പറിച്ചും വീടുകളിലും സ്ഥാപനങ്ങളിലുമായി അതിക്രമിച്ചു കയറി മോഷണം നടത്തിയതിനും, കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമായി പത്തോളം കേസുകൾ നിലവിലുണ്ട്.
കസബ പോലീസ് സ്റ്റേഷൻ SI മാരായ ജഗ് മോഹൻ ദത്ത്, ബെന്നി CPO ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Share news