കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ നിന്നും ബമ്പർ ലോട്ടറി മോഷ്ടിച്ച പ്രതിയെ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ വി. കെ. ലോട്ടറി സ്റ്റാളിൽ നിന്നും ബമ്പർ ലോട്ടറി മോഷ്ടിച്ച പ്രതിയെ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് ജുമാ അത്ത് പള്ളിക്കു സമീപം പുതിയ വളപ്പിൽ അബ്ബാസ് (59) നെയാണ് പിടികൂടിയത്. അന്വേഷണം നടത്തുന്നതിനിടെ കാസർഗോഡ് നിന്നുമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വി. കെ. ലോട്ടറിയിൽ നിന്നും 52 ഓളം ഓണം ബമ്പർ ടിക്കറ്റുകളാണ് മോഷണം പോയത്. കൂടാതെ നേരത്തെ വിവിധ നറുക്കെടുപ്പിന്റെ ടിക്കറ്റുകൾ ഇവിടെ നിന്നും മോഷണം പോയിരുന്നു. കാസർഗോഡ് പോലീസ് പിടികൂടിയ പ്രതിയെ കൊയിലാണ്ടി പോലീസിനു കൈമാറി. അന്വേഷണ സംഘത്തിലെ എസ് ഐ മണി, എസ് സി പി ഒ ദിലീപ്, കരീം, അജിത്, വിനീഷ് തുടങ്ങിയവർ ചേർന്ന് പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു.

