ലോഡ്ജ് അടിച്ചുതകർത്ത് പണം അപഹരിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കല്ലായി റോഡിലുള്ള ലോഡ്ജിലെ റിസപ്ഷനിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്ത ചാലപ്പുറം സ്വദേശി ഫാത്തിമ ഹൌസിൽ മിജാഷിർ (39) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
.

.
കഴിഞ്ഞ ജൂണ്‍ 9ന് ന്യൂ കീർത്തി മഹൽ ലോഡ്ജിലെ റിസപ്ഷനിലെ രണ്ട് ലാൻറ്ഫോണുകളും പ്രിൻററും പ്രതി എറിഞ്ഞ് പൊട്ടിക്കുകയും, ലോഡ്ജിലെ ജീവനക്കാരെ ആക്രമിയ്ക്കുകയും, മൊബൈൽ ഫോൺ പിടിച്ച് പറിച്ച് എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പറ്റി മനസ്സിലാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കസബ പോലീസ് സ്റ്റേഷൻ SI പ്രദീപ്, SCPO രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
