സുരക്ഷ പെയിൻ &പാലിയേറ്റീവ് യൂത്ത് വളണ്ടിയർ മീറ്റ് നടത്തി.

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വളണ്ടിയർ മീറ്റ് നടത്തി. കൊയിലാണ്ടി ചെത്ത് തൊഴിലാളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിശീലനപരിപാടി ഡോ.. സന്ധ്യ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി പി ആനന്ദൻ അധ്യക്ഷനായി. IPM സെക്രട്ടറി സത്യപാലൻ ക്ലാസെടുത്തു. ജില്ലാ കോർഡിനേറ്റർ അജയകുമാർ സംസാരിച്ചു.എ പി സുധീഷ് സ്വാഗതവും പഴങ്കാവിൽ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
