സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട് ജില്ലാ തല നേഴ്സ്-വളണ്ടിയർ പരിശീലനം

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട് ജില്ലാ തല നേഴ്സ്-വളണ്ടിയർ പരിശീലനം കൊയിലാണ്ടി ചെത്ത് തൊഴിലാളി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. സുരക്ഷ ജില്ലാ ചെയർമാൻ KP കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ പി അജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് ചെയർമാൻ KK മുഹമ്മദ്, പ്രമോദ്, ഷീജ എം, സുധീഷ് AP എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

നഴ്സിംഗ് ഓഫീസർ KP ഷീന, IPM പരിശീലക AV ലീന, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ K ഹരിദാസ് എന്നിവർ ക്ലാസ്സ് എടുത്തു. ജില്ലാ ജനറൽ കൺവീനർ സി പി ആനന്ദൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ പഴങ്കാവിൽ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 150 ൽ പരം നേഴ്സ്മാരും വളണ്ടിയർമാരും പങ്കെടുത്തു.

