സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി
.
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം പേർ പങ്കെടുത്തു. പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ കെ. ഹരിദാസ് പരിശീലനം നൽകി. ജില്ലാ കൺവീനർ ഷീജ അധ്യക്ഷത വഹിച്ചു.
സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി പി ആനന്ദൻ ആമുഖഭാഷണം നടത്തി. ജില്ലാ വൈസ് ചെയർമാൻ കെ കെ മുഹമ്മദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ അജയകുമാർ സ്വാഗതവും കെ ഹരിദാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



