KOYILANDY DIARY.COM

The Perfect News Portal

കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപം; വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം നടത്തിയ ബിജെപി മന്ത്രി വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഷാ കോടതിയെ സമീപിച്ചത്. ആദ്യ ഘട്ടത്തിൽ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി വിജയ് ഷായെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു വിജയ് ഷാ യുടെ വാദം.

മധ്യ പ്രദേശ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് മന്ത്രിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിജയ് ഷാ യെ സംരക്ഷിക്കുന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

Share news