KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ടൗൺഹാളിൽ സൂപ്പർ സെയിൽ വിപണനമേള ആരംഭിച്ചു

കൊയിലാണ്ടി: വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സൂപ്പർ സെയിൽ വിപണനമേള കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു. ബിഹാറിൽ നിന്നുള്ള ഗൽ പുരി സാരികൾ, ചുരിദാറുകൾ, ഉത്തർ പ്രദേശിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ, ഖാദി ഷർട്ടുകൾ, ലേഡീസ് നൈറ്റ് ഡ്രസുകൾ, തിരുപ്പൂർ, ഈ റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ എന്നിവയാണ് മേളയുടെ ആകർഷണം. 

ഡബിൾ ബെഡ്ഷീറ്റ് 200 രൂപ മുതൽ ലഭ്യമാണ്. ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ഫർണിച്ചർ ബെഡ് റൂം സെറ്റ് 62,500 രൂപ ഓഫർ പ്രൈസിൽ ലഭ്യമാണ്. 4490 രൂപ വിലയുള്ള ഗ്യാസ് സേഫ്റ്റി വാൾവ് 2990 ത്രപയ്ക്കും 4990 രൂപ വിലയുള്ള ബോഡി മസാജർ 3490 രൂപയ്ക്കും ലഭ്യമാകും. കാർപ്പെറ്റുകൾ, കുടകൾ, ഫാൻസി ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കിച്ചൺ ടൂളുകൾ, റെയിൻ കോട്ട്, പുസ്തകങ്ങൾ, മൺപാത്രങ്ങൾ, കിഡ്സ് വെയർ തുടങ്ങി എല്ലാ വിധ ഉത്പന്നങ്ങളും വിലക്കുറവിൽ മേളയിൽ ലഭ്യമാണ്.

കൊല്ലം കശുവണ്ടി പരിപ്പ്, കൽപ്പാത്തി പപ്പടം, പാലക്കാടൻ രാമചന്ദ്രൻ കത്തികൾ, പഴയ കാല മിഠായികൾ എന്നിവയെല്ലാം മേളയെ ആകർഷകമാക്കുന്നു. ദിവസേന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ് മേള. പ്രവേശനം സൗജന്യം. മേളയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവഹിച്ചു.

Advertisements
Share news