KOYILANDY DIARY.COM

The Perfect News Portal

സൂപ്പർ ലീഗ് കേരള; രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി കൊച്ചി ഫോഴ്‌സ എഫ്സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

 

കാണികൾക്ക് ആവേശമാവാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ സെലിബ്രെറ്റി ഉടമയും കൂടിയായ നടൻ ആസിഫ് അലി ക്ലബ്ബിന്റെ ആദ്യ ഹോം മത്സരത്തിൽ നാളെ പങ്കുചേരും. സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്. സ്പോർട്സ് ഫസ്റ്റും, ഡിസ്നി പ്ലസ് ഹോട്സ്റ്ററുമാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

 

Share news