KOYILANDY DIARY.COM

The Perfect News Portal

കഥകളുടെ സുല്‍ത്താന്റെ ഓര്‍മദിനം വിപുലമായി ആചരിച്ചു; അടുത്ത വര്‍ഷം മുതല്‍ ബഷീര്‍ ഉത്സവം നടത്തുമെന്ന് മന്ത്രി റിയാസ്

ബേപ്പൂര്‍ സുല്‍ത്താന്റെ 31ാം ഓര്‍മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വൈലാലില്‍ വീട്ടില്‍ നടന്ന അനുസ്മരണ പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ബഷീര്‍ ഉത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കഥാകാരന്റെ ഓര്‍മകളുമായി പ്രിയപ്പെട്ടവര്‍ വീണ്ടും വൈലാലില്‍ വീട്ടില്‍ ഒത്തുകൂടി. സാഹിത്യ പ്രേമികള്‍ക്ക് ഒപ്പം വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി പതിവുപോലെ നിരവധി പേര്‍ ഓര്‍മദിനത്തില്‍ എത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കുട്ടികള്‍ക്ക് നവ്യാനുഭവമായി.

 

പാത്തുമ്മയുടെ ആട് എന്ന കഥയെ പരിചയപ്പെടുത്തി, എളമരം ബി ടി എം ഒ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് ഏവരേയും ആകര്‍ഷിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, പി കെ പാറക്കടവ്, അനീസ് ബഷീര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share news