KOYILANDY DIARY.COM

The Perfect News Portal

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു. അസ്വഭാവിക മരണത്തിനെടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവരാണ് ഇനി കേസില്‍ പ്രതികളാകുക. കത്തിന്റെ വിശദ പരിശോധനകള്‍ പൊലീസ് നടത്തുന്നുണ്ട്. വൈകാതെ പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കും. ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതല്‍ മൊഴികള്‍ വിജിലന്‍സ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

 

Share news