KOYILANDY DIARY.COM

The Perfect News Portal

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

കൊല്ലം യു.പി സ്കൂളിൽ നിന്നും സംസ്ഥാന ജില്ലാ തല മത്സരങ്ങളിലുൾപ്പെടെ
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് നിറവ് 2025 പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ എൽ എസ്. എസ്, യു എസ് .എസ് വിജയികൾ, കലാ കായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ വിജയികളായ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
.
.
കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി മനോജ് അധ്യക്ഷനായി. മാനേജ്മെന്റ് പ്രതിനിധി കൊടക്കാട്ട് രാജീവൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡണ്ട് ഷിജിത, പി.ടി.എ വൈസ് പ്രസിഡന്റ് രജീഷ് കളത്തിൽ സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി. എന്നിവർ ആശംസകളർപ്പിച്ച്  സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജിസ്ന എം സ്വാഗതവും രശ്മി. കെ നന്ദിയും പറഞ്ഞു.
.
.
കൊടക്കാട്ട് കരുണാകരൻ മാസ്റ്റർ, കൊടക്കാട്ട് രാമൻ മാസ്റ്റർ എന്നിവരുടെ സ്മരണാർത്ഥമുളള എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
Share news