ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. LSS, USS, സംസ്കൃതo സ്കോളർഷിപ്പ്, ബയോഡൈവേഴ്സിറ്റി പ്രൊജക്ടിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. അനുമോദന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

പന്തലായനി BPC മധുസൂദനൻ, മഞ്ജു മാധവൻ, കെ. സുരേഷ് കുമാർ, വി. കെ. ഷംജ, കെ. വിപിൻ, വിജില, പ്രയാഗ് എന്നിവർ സംസാരിച്ചു. തേജസ്വി വിജയൻ സ്വാഗതവും കെ. ധന്യ നന്ദിയും പറഞ്ഞു.
