KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി സ്മരണയിൽ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച്‌ വിദ്യാർത്ഥികൾ.

കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ സ്കൂൾ ക്യാമ്പസിലെ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച്‌ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ. ‘ആർട്ട്‌ ഡെക്കോ’ ആർട്‌സ് ക്ലബ്ബിന്റെയും ബിഗ് ക്യാൻവാസ് ചിത്രരചനയുടെയും ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി നിർവഹിച്ചു. ചിത്രരചനയിൽ തൽപ്പരരായ വിദ്യാർത്ഥികൾക്ക്‌ പരിശീലനം നൽകുകയാണ്‌ ‘ആർട്ട്‌ ഡെക്കോ’യുടെ ലക്ഷ്യം. ‘ആർട്ട്‌ ഡെക്കോ’ ലോഗോ പ്രകാശനവും ഇതോടനുബന്ധിച്ച്‌ നടത്തി.

പിടിഎ പ്രസിഡണ്ട് എ സജീവ്‌ കുമാർ അധ്യക്ഷനായി. ചിത്രകാരനും അധ്യാപകനുമായ റഹ്‌മാൻ കൊഴുക്കല്ലൂർ മുഖ്യാതിഥിയായി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. വിഎച്ച്എസ്‌ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പ്രധാനാധ്യാപകൻ കെ കെ സുധാകരൻ, അധ്യാപകരായ എസ് രഞ്ജു, ഒ കെ ഷിജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ വി പ്രദീപ്‌ കുമാർ സ്വാഗതവും ചിത്രകലാ അധ്യാപകൻ സരുൺ ദാസ് നന്ദിയും പറഞ്ഞു.

 

 

Share news