KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു, ചെരുപ്പൂരി അടിച്ചു; തമിഴ്‌നാട്ടില്‍ റാഗിങ്ങിന്റെ പേരില്‍ ക്രൂരത

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയില്‍ ആണ് റാഗിങ്ങിന്റെ പേരില്‍ ക്രൂരത. റാഗിങ്ങിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും വിദ്യാര്‍ത്ഥിയെ ചെരുപ്പൂരി അടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം ഹൈദരാബാദില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തെ തുടര്‍ന്നാണ് ആദിലാബാദ് സ്വദേശിയായ 19കാരന്‍ മരിച്ചത്.

 

വൈകിട്ട് മെഡ്ചല്‍-മല്‍കജ്ഗിരി ജില്ലയിലെ മെഡിപ്പള്ളിയിലാണ് സംഭവം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, എസ്സി & എസ്ടി നിയമലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പി വി പത്മജ റെഡ്ഡി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും അതില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍തന്നെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Advertisements
Share news