KOYILANDY DIARY.COM

The Perfect News Portal

മെന്‍റലിസത്തില്‍ ലോക റെക്കോഡുമായി വിദ്യാർത്ഥി ശ്രദ്ധേയനാവുന്നു

മേപ്പയൂർ: ലണ്ടന്‍ ബുക്ക് ഓഫ് റെക്കോഡില്‍ മെന്‍റലിസത്തില്‍ കഴിവ് തെളിയിച്ച് കീഴ്പ്പയ്യൂർ സ്വദേശിയായ മുഹമ്മദ് അലി ജൗഹര്‍  ലോക റെക്കോഡ് ജേതാവായി.  പേരാമ്പ്ര സില്‍വര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജിൽ സൈക്കോളജി ബിരുദപഠനത്തോടൊപ്പം കേരള സ്കൂൾ ഓഫ് മെന്റലിസത്തിൽ പഠിച്ചു കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ നടനും സംവിധായകനുമായ മേജർ രവിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മണപ്പുറം കീഴ്‌പ്പോട്ട്  അബ്ദുറഹിമാൻ – ഹാജറ ദമ്പതികളുടെ മകനാണ്. ചെറു പ്രായത്തിൽ തന്നെ പുറക്കാട് ജാമിഅ ഫുർഖാനിയ്യ കോളേജിൽ നിന്നും  ഖുർആൻ മനഃപ്പാഠമാക്കിയ ജൗഹർ കലാ – കായിക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. 

Share news