KOYILANDY DIARY.COM

The Perfect News Portal

സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ റോഡ് സുരക്ഷാവബോധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

മേപ്പയൂർ: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരിനാവാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായി മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ റോഡ് സുരക്ഷാവബോധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയൂർ പൊലീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഗതാഗത നിയമങ്ങൾ പാലിച്ച യാത്രികർക്കും ഡ്രൈവർമാർക്കും അഭിനന്ദനം നേരുന്നതിനൊപ്പം മിഠായിയും വിതരണം ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയവർക്ക് സുരക്ഷിത യാത്രാസന്ദേശങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. മേപ്പയൂർ സബ് ഇൻസ്പെക്ടർ വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി ബിജു അധ്യക്ഷനായി. ഷബീർ ജന്നത്ത്, വി മുജീബ്, പ്രധാനാധ്യാപകൻ കെ എം മുഹമ്മദ്, സിപിഒമാരായ ലസിത്, കെ ശ്രീവിദ്യ, ടി രാജീവൻ എന്നിവർ സംസാരിച്ചു. സിപിഒ കെ സുധീഷ് കുമാർ സ്വാഗതവും കേഡറ്റ് പ്രണിത് നന്ദിയും പറഞ്ഞു.

 

Share news