KOYILANDY DIARY.COM

The Perfect News Portal

കൊളസ്ട്രോൾ കുറയ്ക്കാൻ പാടുപെടുന്നുണ്ടോ? ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ..

ബദാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​ഗവും കൊളസ്ട്രോളും കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം ​സഹായകരമാണ്. ബദാമിനെ പോലെ തന്നെ ബദാം ഓയിലും ശരീരത്തിന് വളരെ നല്ലതാണ്. ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഹൃദയാരോ​ഗ്യം തടയാൻ ബദാം ഓയിൽ ഉപയോ​ഗിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം ഓയിൽ ​വളരെ നല്ലതാണ്. തലച്ചോറിൻ്റെ ആരോ​ഗ്യം നിലനിർത്താൻ ആവശ്യമായ ഒമേ​ഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഇ തുടങ്ങിയവ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്.

 

പ്രമേഹം നിയന്ത്രിക്കാൻ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാൻ ബദാം ഓയിൽ സഹായകരമാണ്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Advertisements
Share news