KOYILANDY DIARY

The Perfect News Portal

അമിതവണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? ഇതാ മത്തങ്ങകൊണ്ടൊരു എളുപ്പവിദ്യ

അമിതവണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? പലതരം മരുന്നുകള്‍ കഴിച്ചും വ്യായാമം ചെയ്തും വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചാലും പലപ്പോഴും അത് ഫലപ്രദമാകാറില്ല. എന്നാല്‍ മത്തങ്ങ ഉപയോഗിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നമുക്ക് വണ്ണം കുറയ്ക്കാന്‍ സാധിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ആന്റിഓക്‌സിഡന്റ് ധാരളമടങ്ങിയ മത്തങ്ങ അമിതവണ്ണം കുറയാന്‍ സഹായിക്കും. മത്തങ്ങയില്‍ കലോറി വളരെ കുറവാണ്. ഇത് മറ്റ് കാര്‍ബോഹൈഡ്രേറ്റ് സ്രോതസ്സുകളായ അരി, ഉരുളക്കിഴങ്ങ് എന്നിവയേക്കാള്‍ കൂടുതല്‍ കഴിക്കാം. മത്തങ്ങയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള അമിതമായ ആസക്തികളെ ചെറുക്കാനും സഹായിക്കും.

 

ദഹനത്തിനും ദഹനനാളത്തിന്റെ ആരോഗ്യത്തിനും ഫൈബര്‍ നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറ തന്നെയാണ് മത്തങ്ങ. ഇതില്‍ കലോറിയുടെ അളവ് കുറവാണ്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആല്‍ഫ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ ക്രിപ്റ്റോക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ മത്തങ്ങയില്‍ ധാളം അടങ്ങിയിട്ടുള്ളതും വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.

Advertisements