KOYILANDY DIARY

The Perfect News Portal

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു.

നാഷണൽ സീസ്മോളജി സെൻറർ പറയുന്നതനുസരിച്ച് രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിൻറെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 6.2 ആയിരുന്നു ഭൂചലനത്തിൻറെ തീവ്രത. പരിഭ്രാന്തരായ ആളുകൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെയും യുപിയിലെയും ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.