തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി

പൊതുസ്ഥലത്ത് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാം. പേവിഷ ബാധയുള്ളവയെ തുറന്നുവിടരുത്. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നുവിടരുത്. എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന നിര്‍ദേശം തിരുത്തി.

