കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം; കൊയിലാണ്ടിയിൽ ഇന്ന് ജനകീയ ഒപ്പ് ശേഖരണം
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുവാൻ ഇന്ന് ജനകീയ ഒപ്പ് ശേഖരണം. വൈകിട്ട് 4 മണിക്ക് സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്യും. മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ കോഴിക്കോട് ൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സ്റ്റേഷനിലെ ശുചീകരണ, പാർസൽ തൊഴിലാളികളെ ആദരിക്കുന്നു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലെ പള്ളിക്കു സമീപംവെച്ച് നടത്തുന്ന പരിപാടിയിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയാകും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ചൈത്ര വിജയൻ മറ്റ് ജനപ്രതിനിധികൾ സാമൂഹിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മർഡാക്ക് പ്രസിഡണ്ട് എംപി മൊയ്‌തീൻ കോയയും ജനറൽ സെക്രെട്ടറി കെ എം സുരേഷ് ബാബുവും അറിയിച്ചു.
