KOYILANDY DIARY

The Perfect News Portal

കുറ്റിപ്പുറത്ത് ട്രെയിനിനുനേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുസമീപം ട്രെയിനിനുനേരെ കല്ലേറ്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന മദ്രാസ്‌ മംഗളൂരു എക്‌സ്‌പ്രസിന്‌ വ്യാഴാഴ്ച പകൽ 1.10നാണ്‌ കല്ലേറുണ്ടായത്. സംഭവത്തിൽ യാത്രക്കാരന്‌ പരിക്കേറ്റു. കുറ്റിപ്പുറത്തുനിന്ന് കാസർഗോഡേക്ക് പോവുകയായിരുന്ന ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ്‌ പരിക്കേറ്റത്‌.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന എസ് 9 കോച്ചിന്റെ ജനലിലൂടെ കല്ല് ദേഹത്ത്‌ പതിക്കുകയായിരുന്നു. ഷറഫുദ്ദീന്‌ കോഴിക്കോട് സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നൽകി. കുറ്റിപ്പുറം പൊലീസിലും റെയിൽവേ പൊലീസിലും പരാതി നൽകി. ഷൊർണൂർ ആർപിഎഫ്  അന്വേഷണം ആരംഭിച്ചു.