KOYILANDY DIARY.COM

The Perfect News Portal

കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു; കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്ക് സാധ്യത

അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനിടെ കപ്പൽ കമ്പനിക്കെതിരെ നിയമ നടപടിക്കുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കി.

 

ഇതിനിടെ അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. MSC ELSA 3 കപ്പൽ അപകടത്തിൽ ദുരൂഹതയില്ല. കപ്പലിന്റെ ബലാസ്റ്റിൽ ഉണ്ടായ തകർച്ചയാണ് അപകട കാരണമായി കണക്കാക്കുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നോടെ കപ്പലിലെ ഇന്ധനം പൂർണമായി നീക്കം ചെയ്യാൻ ആകുമെന്നാണ് പ്രതീക്ഷ. ഇതുവരെ അപകടകരമായ ഒരു ഇന്ധനവും കടലിൽ കലർന്നിട്ടില്ല.

Share news