KOYILANDY DIARY.COM

The Perfect News Portal

വായനക്കോലായ കവിതാ വിചാരം സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാ വിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിജീവനത്തിൻ്റെ ഭാവനയും ഭാഷയും രൂപവും വളർത്തിയെടുക്കുക എന്നതാണ് പുതിയ കവികൾ ചെയ്യേണ്ടതെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.
പ്രധാന വഴിയിൽ നിന്ന് മാറിപ്പോകുന്നവരാണ് കവികളായി തീരുന്നതെന്ന് സത്യചന്ദ്രൻ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായി. പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് അധ്യക്ഷതവഹിച്ചു. ഷാജി വലിയാട്ടിൽ, എ. സുരേഷ് എന്നിവർ സംസാരിച്ചു.
വഴിവിളക്കുകൾ (ആശാൻ, വൈലോപ്പിള്ളി, ഇടശ്ശേരി) വിഷയം കെ.വി. സജയ്, പെണ്ണെഴുതിയപ്പോൾ – ഡോ.ജി. ഉഷാകുമാരി, അധുനികാന്തര കവിത – രാജേന്ദ്രൻ എടത്തുംകര എന്നിവർ അവതരിപ്പിച്ചു. പ്രവേശകം കെ.ടി. സദനന്ദൻ അവതരിപ്പിച്ചു.
Share news