SSLC പരീക്ഷ മാര്‍ച്ച് 13 മുതൽ

തിരുവനന്തപുരം: പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ച കഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ന്ന് മോഡല്‍ പരീക്ഷകളും ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചാല്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വാര്‍ഷിക പരീഷകള്‍ ഇത്തവണ ഒന്നിച്ച് ഒരേ സമയം രാവിലെ നടത്താനാണ് തീരുമാനം. ഇതിന്റെ വിശദമായ ഉത്തരവ് ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷമിറങ്ങുമെന്നാണ് സൂചന.

