കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. ക്ഷേത്ര വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളത്തോടെയായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. ചെണ്ട ഗുരുക്കളുടെ നേതൃത്വത്തിലാണ് മേളം ഒരുക്കിയത്. ഇന്ന് മിഥുൻ പയറ്റുവളപ്പിലിന്റെ തായമ്പക, ക്ഷേത്ര വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിര, കൈകൊട്ടികളിയും രാത്രി 10മണിക്ക് നാന്ദകം എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമാവും.
