ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവം; കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പൊലീസ്

കൊയിലാണ്ടി: ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പൊലീസ്. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൻ്റെ 500 മീറ്റർ പരിധിയിൽ 80 ഓളം സി സി ടി വി ക്യാമറകൾ സ്ഥാപിക്കും, രണ്ട് ടവർ എയ്ഡ് പോസ്റ്റ്, മാർച്ച് 5, 6 ദിവസങ്ങളിൽ വാഹന പരിശോധനയും ഉണ്ടാകും. എല്ലാ സി സി ടി വി വിഷ്വൽസും പൊലീസ് സ്റ്റേഷനിൽ ലൈവ് ആയി നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൊയിലാണ്ടി CI ശ്രീലാൽ ചന്ദ്രശേഖറിൻ്റെ നേത്യത്വത്തിൽ SI ജിതേഷ് കുമാർ, ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി കൺവീനർ അഭിലാഷ് പാറപ്പുറത്ത്, ചെയർമാൻ ഷൈജു പി കെ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
