ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അങ്കണവാടികളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മുലയൂട്ടൽ വാരാചരണം ആഗസ്ത് 1 മുതൽ 7 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇരുപതാം വാർഡ് അനശ്വര അങ്കണവാടിയിൽ വാർഡ് കൗൺസിലർ എൻ എസ് വിഷ്ണുവിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര പരിപാടിയിൽ മുഖ്യാതിഥിയായി. മുലയൂട്ടലിന്റെ പ്രാധാന്യവും പ്രസക്‌തിയും വിശദീകരിച്ച്
ആരോഗ്യ വിഭാഗം JPHN ആതിരയും, മക്കളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രക്ഷിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് വടകര സ്പെഷ്യൽ ബ്രാഞ്ച് ASl ശ്രീകുമാറും പ്രത്യേക ക്ലാസ്സുകളെടുത്തു. അമ്മമാരും രക്ഷിതാക്കളും ഉൾപ്പടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അങ്കണവാടി ടീച്ചർ ജീജ സ്വാഗതവും ആശാവർക്കർ കെ എം ജയ നന്ദിയും പറഞ്ഞു.
