SPC കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി
കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി. കെ.ദാസൻ എം.എൽ.എ.കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റി oഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ട്രാഫിക് എസ്.ഐ. ഭാസ്കരൻ, വി. സുചീന്ദ്രൻ, യു.കെ ചന്ദ്രൻ, ഫയർ റസ്ക്യൂ ഓഫീസർ സി.പി. ആനന്ദൻ, പി.പി അസ്സൻകോയ, ബിജേഷ് ഉപ്പാലക്കൽ, പി. വൽസല, എസ്.ഐ. മുനീർ, സേതുമാധവൻ, എം. ഊർമ്മിള, ടി.എൻ. രജിന, എഫ്.എം. നസീർ എന്നിവർ സംസാരിച്ചു.

