KOYILANDY DIARY.COM

The Perfect News Portal

സൗരോർജ ഡിജിറ്റൽ ഹബ് പദ്ധതി ആരംഭിച്ചു

കോഴിക്കോട്‌: ആനക്കാംപൊയിൽ പബ്ലിക് ലൈബ്രറിയിൽ സൗരോർജ ഡിജിറ്റൽ ഹബ് പദ്ധതിക്ക് തുടക്കമായി. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ബേബി അധ്യക്ഷനായി. എൻഐടിസിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയേഴ്സ് (ഐഇഇഇ) സ്റ്റുഡന്റ് ബ്രാഞ്ച് (എസ്ബി) ആണ്‌ പദ്ധതി നടപ്പാക്കിയത്‌.

എൻഐടിസി സെന്റർ ഫോർ കരിയർ ഡെവലപ്മെന്റ് ചെയർപേഴ്സൺ  ഡോ. പ്രവീൺ ശങ്കരൻ കൈപ്പുസ്തകം പ്രകാശിപ്പിച്ചു. പ്രൊഫ. എസ്‌  മുഹമ്മദ് കാസിം, ജോർജ് എം തോമസ്, ഡോ. കെ വി ശിഹാബുദീൻ എന്നിവർ സംസാരിച്ചു.

 

Share news