SNDP യോഗം വാർഷിക പൊതുയോഗവും എം. പി. ഗോപാലൻ അനുസ്മരണവും

കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ വാർഷിക പൊതുയോഗവും എം. പി. ഗോപാലൻ അനുസ്മരണവും സംഘടിപ്പിച്ചു. സംഘടനയുടെ കൊയിലാണ്ടി യൂണിയന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള എം. പി ഗോപാലൻ ജില്ലയിൽ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നെന്ന് വടകര യൂണിയൻ സെക്രട്ടറി എം. പി. രവീന്ദ്രൻ പറഞ്ഞു. വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
കൊയിലാണ്ടി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂണിയൻ പ്രസിഡണ്ട് ദാസൻ പറമ്പത്ത് അദ്ധ്യക്ഷതവഹിച്ചു. സി. പി. കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. രാരു, വി. കെ. സുരേന്ദ്രൻ, കെ. കെ. ശ്രീധരൻ, കെ. വി. സന്തോഷ്, കെ. എം. ഷാജി എന്നിവർ ആശംസകൾ നേർന്നു. യൂത്ത് മൂവ്‌മെൻര് സംസ്ഥാന സെക്രട്ടറി ബാബു പൂനംപാറ മുഖ്യ പ്രഭാഷണം നടത്തി. ഊട്ടേരി രവീന്ദ്രൻ സ്വാഗതവും, സുരേഷ് മേലേപ്പുറത്ത് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ദാസൻ പറമ്പത്ത് (പ്രസിഡണ്ട്), ഊട്ടേരി രവീന്ദ്രൻ (സെക്രട്ടറി), വി. കെ. സുരേന്ദ്രൻ (വൈസ് പ്രസിഡണ്ട്), കെ. കെ. ശീധരൻ (ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു.

സാമ്പത്തിക സംവരണ നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും, കൊയിലാണ്ടിയിലെ ഗതാഗത പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

