KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി

കോഴിക്കോട്: ഉള്ളിയേരിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയേരിക്കും തെരുവത്ത് കടവിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് മജീദ് എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും പരിശോധനയിൽ ബ്രേക്ക് ജാമായതിനാൽ വന്ന പുകയാണെന്ന് കണ്ടെത്തുകയായിരുന്നു. ഉള്ളിയേരി ബസ്റ്റാൻഡിൽ നിർത്തിയ ബസ്സിന് കൂടുതൽ അപകടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി.
Share news