KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ചെറുധാന്യ കൃഷിക്ക് തുടക്കമായി.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ചെറു ധാന്യങ്ങളുടെ കൃഷിക്ക് തുടക്കമായി. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, എം.കെ.എസ്.പി എന്നിവയുടെ സഹകരണത്തോടെ 9 ഇനം ചെറു ധാന്യങ്ങളുടെ കൃഷിക്ക് തുടക്കമായത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. എം. രജുല അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അബരീഷ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ, എം.കെ.എസ്.പി കോ-ഓർഡിനേറ്റർ വി.കെ. ദീപ, പി.ടി.എ.പ്രസിഡണ്ട് ബി. ലീഷ്മ, പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, എന്നിവർ സംസാരിച്ചു.
Share news