കൊയിലാണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. യുദ്ധവിരുദ്ധ സമാധാന റാലി
കൊയിലാണ്ടി: ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു. മീത്തലക്കണ്ടി മസ്ജിദുൽ കബീർ പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു. അഹമ്മദ് ദാരിമി, മുഹ്‌യിദ്ദീൻ ദാരിമി, ആരിഫ് കൊയിലാണ്ടി നേതൃത്വം വഹിച്ചു. അൻസാർ കൊല്ലം അധ്യക്ഷനായി.

ജഅഫർ ദാരിമി ആമുഖ പ്രഭാഷണവും, നിയാസ് ദാരിമി മേപ്പയ്യൂർ ഐക്യദാർഡ്യ പ്രഭാഷണവും നിർവഹിച്ചു. സി.പി.എ സലാം, സയ്യിദ് അൻവർ മുനഫർ, ഹാമിദ് ബാത്ത, അനസ് മാടാക്കര, കരീം മൂടാടി, റിയാസ് മൊകേരി സംസാരിച്ചു. ഷംസീർ പാലക്കുളം സ്വാഗതവും, ഫായിസ് മാടാക്കര നന്ദി പറഞ്ഞു.
