KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാർക്ക് നോമ്പ് തുറക്കാൻ എസ്‌കെഎസ്എസ്എഫ്-ൻ്റെ ഇഫ്താർ ടെൻ്റ് 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്കെഎസ്എസ്എഫ് ഡോക്ടേറ്സ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസിൽ ഇഫ്താറ് ടെൻ്റ് കോ-ഓഡഓർഡിനേറ്റർ മിഷാല് പുളിയഞ്ചേരിക്ക്  കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
.
.
ഷംസീറ് പാലക്കുളം (മേഖല പ്രസിഡണ്ട്) ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, സഹദ് മാടാക്കര, ഹുദൈഫ് പുറായില്, റാഷിദ് നമ്പ്രത്ത്കര, ഷാമില് പുളിയഞ്ചേരി, ഫജ്നാസ് പുളിയഞ്ചേരി, അമീന് പുളിയഞ്ചരി, സുബെറ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു. റമദാനിൽ 30 ദിവസവും ടെൻ്റ് പ്രവർത്തിക്കും. ഇത് മൂന്നാം വർഷമാണ് കൊയിലാണ്ടിയിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് നോമ്പ് തുറ സൗകര്യം എസ്കെഎസ്എസ്എഫ് ഏർപ്പെടുത്തുന്നത്.
Share news