ആരോഗ്യരംഗത്ത് ചരിത്രം കുറിച്ച് സിംസ് ഹോസ്പിറ്റൽ
തിക്കോടി: ആരോഗ്യരംഗത്ത് ചരിത്രം കുറിച്ച് പുറക്കാട് സിംസ് ഹോസ്പിറ്റൽ, ഭാരിച്ച ചികിത്സാ ചിലവുകൾ വഹിക്കേണ്ടിവരുന്ന ഇക്കാലത്ത് ഡോക്ടറുടെ ഫീസും, ലാബ് ടെസ്റ്റുകളും, മരുന്നുകളുമടക്കം 399 രൂപ മാത്രം ഈടാക്കി സിംസ് ഹോസ്പിറ്റൽ പുറക്കാട്ട് ചരിത്രം കുറിക്കുന്നു.

എല്ലാ വിഭാഗം ജനങ്ങൾക്കും ചികിത്സ എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഒ.പി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിബിത, മെഡിക്കൽ ഓഫീസർ ഡോ. ശിൽപ്പ, എം.ഡി. വത്സരാജ് എന്നിവർ സംസാരിച്ചു. എല്ലാ വിധ രക്ത പരിശോധനയും, ഡോക്ടറുടെ പരിശോധനയും, രാവിലെ 10 മുതൽ 7 മണി വരെ ഉണ്ടായിരിക്കും.

