KOYILANDY DIARY.COM

The Perfect News Portal

ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) സുരേഷ് ഒ കെ. ക്ലാസ് എടുത്തു.

സമൂഹത്തിൽ പ്രത്യേകിച്ചും സ്കൂളുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മികച്ച രീതിയിലുള്ള ബോധവൽക്കരണം ആവശ്യമാണെന്ന നിലപാട് ഉള്ളതുകൊണ്ടാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സ്കൂൾ ജാഗ്രത സമിതി അംഗങ്ങളായ വിദ്യാർത്ഥികളും തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു. ഹൈസ്കൂൾ എച്ച് എം. ഗീത നിയന്ത്രിച്ച ചടങ്ങിൽ സ്കൂൾ ജാഗ്രത സമിതി കൺവീനർ ഷൈനി ഇ. വി. നന്ദി പറഞ്ഞു. 

Share news