ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിൻറെ പുതിയ കെട്ടിട സമർപ്പണം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിൻറെ പുതിയ കെട്ടിട സമർപ്പണം ഉദ്ഘാടനം ശ്രീമദ് സ്വാമിനി ശിവാനന്ദപുരി അദ്വൈതാശ്രമം കുളത്തൂർ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എൻ ഇ മോഹനൻ നമ്പൂതിരി, പ്രസിഡണ്ട് സി പി മോഹനൻ, സെക്രട്ടറി ഇ കെ മോഹനൻ, വാർഡ് കൗൺസിലർ കേളോത്ത് വത്സരാജ്, മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഷെനിറ്റ് എൽ ജി, പുതിയ കാവിൽ പരിപാലന സമിതി പ്രസിഡണ്ട് സി പി ബിജു, മുൻ പ്രസിഡണ്ട് രാമുണ്ണി പി സരസ്, കെ വി സുധീർ, വനിതാവേദി പ്രസിഡണ്ട് ശാരദാ ഗോപാലൻ എന്നിവർ സംസാരിച്ചു. സാന്നിദ്ധ്യം ക്ഷേത്രം രക്ഷാധികാരി കുളവക്കിൽ രാഘവൻ നായർ കോലത്തംകണ്ടി ഗംഗാധരൻ നായർ, എൻ കെ ഗിരീഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.
