കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി മേൽപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കാലത്ത് ശിവനാമജപം, കലവറ നിറയ്ക്കൽ, വൈകിട്ട് യുവ പ്രതിഭാ സംഗമം, “ഗാനഗംഗ” ഭക്തിഗാനാർച്ചന എന്നിവ നടന്നു.
.

.
- 22 ന് രാവിലെ 6.30 ന് മാണി നീലകണ്ഠ ചാക്യാർ അവതരിപ്പിക്കുന്ന മത്തവിലാസം കൂത്ത് സമാരംഭം, മഹാദേവന് ചെമ്പോല സമർപ്പണം, ഗാനാഞ്ജലി, രാത്രി പഞ്ചാരിമേളം അരങ്ങേറ്റം, സന്തോഷ് കൈലാസിൻ്റെ തായമ്പക, നൃത്യതി ക്ലാസ്സിക്കൽ സ്കൂൾ ബാലുശ്ശേരി അവതരിപ്പിക്കുന്ന നൃത്ത രാവ്,

- 23 ന് കുന്നി മഠം ഭജന സംഘത്തിൻ്റെ ഗാനാമൃതം, ആഘോഷ വരവുകൾ, കലാമണ്ഡലം ഹരിഗോവിന്ദ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ടത്തായമ്പക, നടരാജ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ “നടനം”,
- 24ന് ഓട്ടൻതുള്ളൽ, കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ തായമ്പക, ഗാനമേള,
- 25ന് രാവിലെ കൈതപ്രം ദാമോദരൻ നമ്പൂതിരി,ആലങ്കോട് ലീലാകൃഷ്ണൻ,

- പന്തളം കൊട്ടാരം കാര്യദർശി നാരായണ വർമ്മ, സാമൂതിരി രാജയുടെ മകൾ മായാഗോവിന്ദ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നണി ഗായകൻ ജി. വേണുഗോപാലിന് മൃത്യുഞ്ജയ പുരസ്കാര സമർപ്പണം, ക്ഷേത്രത്തിന്റെ സമഗ്ര നവീകരണ കർമ്മരേഖയുടെ പ്രകാശനം, സമൂഹസദ്യ,
- വൈകിട്ട് മലക്കെഴുന്നെള്ളിപ്പ്, ഭക്തിഗാനാമൃതം, ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ 60 വാദ്യകലാകാരന്മാർ അണി നിരക്കുന്ന ആലിൻ കീഴ്മേളം,
- 26ന് മഹാശിവരാത്രി നാളിൽ ശാസ്ത്രീയ നൃത്താർച്ചന “ശിവദം”, 6 മണി മുതൽ ശയന പ്രദക്ഷിണം, രാത്രി 2 മണിക്ക് റിജിൽ കാഞ്ഞിലശ്ശേരി, ജീതിൻലാൽ ചോയ്യേക്കാട്ട് എന്നിവരുടെ ഇരട്ടത്തായമ്പക, 27ന് പള്ളിവേട്ട എന്നിവ നടക്കും. 28ന് നടക്കുന്ന കുളിച്ചാറാട്ടോടെ മഹോത്സവത്തിന്
- കൊടിയിറങ്ങും.
