ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. അപകടത്തിൽ ഷൈൻ ടോമിന് കൈക്ക് പരിക്കേറ്റു. അമ്മക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു.

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് സിപി ചാക്കോയെ രക്ഷിക്കാനായില്ല. അമ്മയുടെയും സഹോദരന്റെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

എതിര് ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടമെന്ന്
ഷൈന്‍ ടോം ചാക്കോയുടെ മാനേജര്‍ ഹുവൈസ് പറഞ്ഞു. ധര്‍മ്മപുരിക്ക് സമീപത്താണ് അപകടം. ഷൈനിനെ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് അപകടം.

