KOYILANDY DIARY

The Perfect News Portal

SFI ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

കാപ്പാട്: SFI കോഴിക്കോട്‌ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് തുവ്വപ്പാറയിൽ വെച്ച് നടന്നു. നൂറ് കണക്കിന് പ്രവര്ത്തർ പങ്കെടുത്ത സംഘാടക സമിതി രൂപീകരണ യോഗം SFI സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് MLA ഉൽഘാടനം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങലായ പി വിശ്വൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്, കെ. ദാസേട്ടൻ, ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ എന്നിവർ പങ്കെടുത്തു. SFI ജില്ലാ സെക്രട്ടറി സ്വാഗതവും, ഏരിയാ സെക്രട്ടറി അമൽ രാജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *