SFI നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കൊയിലാണ്ടി: എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും സർവ്വകലാശാല അധികൃതർ പിന്മാറുക എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് ജില്ലയിലെ സംസ്കൃതം സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം SFI യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

സമരം SFI ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സാദിക് ഉദ്ഘാടനം ചെയ്തു. SFI കൊയിലാണ്ടി ഏരിയ സെക്രട്ടറി ഫർഹാൻ, ജില്ലാ കമ്മിറ്റി അംഗം ജാൻവി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി അഖിൽ, വൈസ് പ്രസിഡന്റ് നിതിൻലാൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ നവീൻ, അതുൽ, ജ്യോതിക, അഭിനവ്, അർച്ചന എന്നിവർ പങ്കെടുത്തു.


