ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
.
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കോടതി ഹര്‍ജി പരിഗണിക്കുന്നതുവരെ രാഹുല്‍ മാറിനില്‍ക്കുമെന്നാണ് സൂചന.

യുവതി നേരിട്ടെത്തി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആണ് രാഹുൽ ഒളിവിൽ പോയത്. യുവതിയുമായി ലൈംഗിക ബന്ധം സമ്മതിച്ച രാഹുല്‍ ബലാത്സംഗവും ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്ന ആരോപണവും തള്ളിക്കൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ എംഎൽഎ എവിടെ ആണെന്ന് ഉള്ളതിൽ റിപ്പോർട്ടുകളൊന്നുമില്ല. ഫോണ്‍ നിലവില്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. എംഎല്‍എയുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനം താമസിക്കുന്ന ഫ്‌ളാറ്റിലുമുണ്ട്.

ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് ജോബി ജോസഫിനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി പരാതിക്കാരിയുടെ മൊഴിയെടുത്തതിനുപിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് വലിയമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.




