ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി

ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അതേസമയം ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തത് കോടതി അലക്ഷ്യമല്ല എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.

സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയിരുന്നില്ല. നിസഹകരണം ജയിൽ അധികൃതർ കോടതി അറിയിക്കും.

