കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്
കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം തെരുവ് നായയുടെ കടിയേറ്റ് പത്തോളം പേർക്ക് പരിക്ക്. നന്തിയിലും, നരക്കോടും സമാനമായ സ്ഥിതി. ഇന്ന് കാലത്ത് ഒരു അമ്മയേയും മകനെയും കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപത്തു നിന്ന് കടിച്ചിരുന്നു. തുടർന്ന് ഇന്ന് വൈകീട്ട് മുതൽ നിരവധി പേർക്ക് നായയുടെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പത്തോളം പേർ ഇതിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇപ്പോൾ രാത്രിയും താലൂക്കാശുപത്രിയിൽ നായയുടെ കടിയേറ്റ് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്.

നടന്നുപോകുന്ന ആളുകളുടെ പിറകിൽ ആക്രമിച്ചത്തിൻ്റെ ഭാഗമായി പലർക്കും കാലിന് ഗുരുതരമായ പരിക്കേറ്റേിട്ടുണ്ട്. പലരെയും മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തിരിക്കുയാണ്. കൂടാതെ കീഴരിയൂർ നരക്കോട് ഭാഗത്ത് നിന്നും, നന്തിയിൽ നിന്നും ആൽപ്പം മുമ്പ് നായയുടെ കടിയേറ്റ് അഞ്ചോളം പേർ താലൂക്കാശുപത്രിയിൽ ചികിത്സതേടി എത്തിയിരിക്കുകയാണ്.


കൊയിലാണ്ടി പട്ടണത്തിലൂടെ കാൽനടയായി പോകുന്നവർ കരുതിയിരിക്കണ്ടതാണ്. നഗരസഭ അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവുനായയുടെ അക്രമത്തിൽനിന്ന് രക്ഷ നേടാൻ അടിയന്തര നടപടി സ്വീകരക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

